Hot Posts

6/recent/ticker-posts

ആശങ്ക: കോട്ടയത്ത് സമ്പർക്കവ്യാപന നിരക്ക് ഉയർന്ന് തന്നെ



കോ​ട്ട​യം: ജി​ല്ല​യി​ൽ സമ്പർക്ക വ്യാപന നിരക്ക് ഉയർന്ന് തന്നെ. 154 പേ​ർ​ക്കു കൂ​ടി പുതിയതായ് കോവിഡ് സ്ഥിരീകരിച്ചതിൽ 150 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 2079 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്. രോ​ഗം ഭേ​ദ​മാ​യ 115 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. 

കോ​ട്ട​യം 16, തി​രു​വാ​ർ​പ്പ് 12, ഈ​രാ​റ്റു​പേ​ട്ട 11 കാ​ണ​ക്കാ​രി 10, അ​യ​ർ​ക്കു​ന്നം 7, ക​രൂ​ർ, പാ​മ്പാ​ടി, കു​റി​ച്ചി, മു​ത്തോ​ലി 6 വീ​തം, മാ​ട​പ്പ​ള്ളി ഏ​റ്റു​മാ​നൂ​ർ 5 വീ​തം എ​ന്നി​വ​യാ​ണ് സ​മ്പ​ർ​ക്കം മു​ഖേ​ന​യു​ള്ള രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ.  നി​ല​വി​ൽ 1689 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 4999 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 3307 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 16764 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.
Reactions