Hot Posts

6/recent/ticker-posts

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ നിര്യാതയായി


കോട്ടയം ജില്ലാ പഞ്ചായത്ത്‌ (പൂഞ്ഞാർ ഡിവിഷൻ )അംഗവും കേരള ജനപക്ഷം സംസ്ഥാന ജനറൽ  സെക്രട്ടറിയുമായ ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ (57) നിര്യാതയായി. ഹൃദയ സ്തംഭനത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ 5.30ന് മരണം സംഭവിക്കുകയായിരുന്നു. കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാംഗമാണ്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തംഗമായാണ് രാഷ്ട്രീയത്തിലെത്തുന്നത്.  പൂഞ്ഞാർ ഡിവിഷനിൽ നിന്നു 2015 ൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ച ലിസ്സി സെബാസ്റ്റ്യൻ ജില്ലയിലെ രാഷ്ട്രീയ സാമൂഹിക വികസന രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വമാണ്. മൃതദേഹം ഇന്ന് രാവിലെ പത്തിന് പൂഞ്ഞാർ പയ്യാനിത്തോട്ടത്തെ സ്വവസതിയിൽ എത്തിക്കും. ഞായറാഴ്ച്ച ഉച്ചക്ക് 2.30 ന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസ പളളിയിൽ സംസ്കാരം നടത്തും.
Reactions