കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിനോട് വിശദീകരണം നൽകാനും വിചാരണക്കോടതി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പൾസർ സുനിയും ദിലീപും തമ്മിൽ അടുപ്പമുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന നിർണായക സാക്ഷിയെ മറ്റൊരു അഭിഭാഷകൻ മുഖേന ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയത്.
കേസിൽ നടനും എംഎൽഎയുമായ മുകേഷും കോടതിയിൽ ഹാജരായി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്നത് ഉൾപ്പെടെ കേസിൽ പ്രധാനമാണ്. കേസിലെ ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് മുകേഷിന്റെ മൊഴികൾ നിർണായകമാകും.
