Hot Posts

6/recent/ticker-posts

കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും- ഇ.ഡി


കൊച്ചി: മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും, വീണ്ടും മൊഴിയെടുക്കമെന്നും മേധാവി എസ്.കെ മിശ്ര വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി  രണ്ട് തവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെടി ജലീലിന്റെ മൊഴി എടുത്തിട്ടുണ്ടെന്നാണ് വിവരം.

മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

Reactions