Hot Posts

6/recent/ticker-posts

കാർഷിക നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കില്ല, ഉത്തരവ് പിൻവലിച്ചു


മുംബൈ: മഹാരാഷ്ട്രയിൽ കാർഷിക നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് പിൻവലിച്ചു. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് ഭീഷണി ഉയർത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി.  

കർഷക ബിൽ പാർലമെന്റിൽ പാസാവുന്നതിനും മുൻപ് തന്നെ കേന്ദ്രസർക്കാരിന്റെ മൂന്ന് ഓർഡിനൻസുകൾ സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ഓഗസ്ത് 10 ന്  ഡയറക്ടർ ഓഫ് മാർക്കറ്റിങ് സതീഷ് സോണി ഉത്പാദകർക്കും സഹകരണ സംഘങ്ങൾക്കും ഉത്തരവ് നൽകിയിരുന്നു.  ഈ ഉത്തരവ് പിൻവലിക്കാനാണ് ഇപ്പോൾ സർക്കാർ നിർദേശിച്ചിരിക്കുന്നത്.   

അതേസമയം കേന്ദ്രകാർഷിക സെക്രട്ടറി സജ്ഞയ് അഗർവാളിന്റെ നിർദേശം ലഭിച്ചതിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സംസ്ഥാന വാണിജ്യവകുപ്പിന്റെ വിശദീകരണം.

Reactions