Hot Posts

6/recent/ticker-posts

ജോസ് കെ. മാണിക്ക് തിരിച്ചടി: 'രണ്ടില' യ്ക്ക് സ്റ്റേ



കൊച്ചി: രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക്  ഹൈക്കോടതി സ്‌റ്റേ. പി.ജെ ജോസഫ് നൽകിയ ഹർജിയെ തുടർന്നാണ് നടപടി. ഒരു മാസത്തേയ്ക്കാണ് സ്‌റ്റേ. ഒക്ടോബർ ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നു ചി​ഹ്നം അ​നു​വ​ദി​ച്ച​തെ​ന്നു ജോ​സ​ഫ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജോസ് കെ. മാണിക്ക് ചിഹ്നം അനുവദിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധി പ്രകാരമല്ലെന്ന് ഹർജിയിൽ പറയുന്നു. ഈ വാദങ്ങൾ ശരിവെച്ചുകൊണ്ടാണ് താൽകാലികമായി നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. 

Reactions