Hot Posts

6/recent/ticker-posts

ചവറയിൽ ഷി​ബു ബേ​ബി ജോ​ൺ മ​ത്സ​രി​ക്കും


കൊ​ല്ലം: ച​വ​റ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ മ​ത്സ​രി​ക്കും. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ​ക്കും ചെ​യ​ർ​മാ​നും ആ​ർ​എ​സ്പി നേ​തൃ​ത്വം ക​ത്ത് ന​ൽ​കി. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും.

സി.എം.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പിന്നീട് സി.പി.എമ്മിനൊപ്പം കൂടിയ ചവറ എൻ. വിജയൻ പിള്ളയുടെ മരണത്തെ തുടർന്നാണ് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ തവണ 6189 വോട്ടുകൾക്കാണ് വിജയൻ പിള്ള മുൻ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത്.

Reactions