Hot Posts

6/recent/ticker-posts

സ്വ​ർ​ണ​ക്ക​ട​ത്ത്: എ​ൻ​.ഐ.​എ സം​ഘം പരിശോധന തുടരുന്നു


തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തെളിവെടുപ്പിനായി എ​ൻ​.ഐ.​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ എ​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യാ​ണ് സം​ഘം എ​ത്തി​യ​ത്. അ​സി​സ്റ്റ​ൻറ് പ്രോ​ഗ്രാ​മ​ർ വി​നോ​ദി​ൻറെ നേ​തൃ​ത്വ​ത്തി​ൽ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന ഐ​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. രാവിലെ പത്തേകാലോടെയെത്തിയ സംഘം സി.സി.ടി.വി സർവർ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്. 

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ൻറെ ഓ​ഫീ​സ് ഉ​ൾ‌​പ്പെ​ട്ട നോ​ർ​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സി​ൻറെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളും എ​ൻ​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദർശനം, ഇവർ ഇവിടെ ചെലവഴിച്ച സമയം ഇതിലെല്ലാം തെളിവ് ലഭിക്കാനായാണ് വിശദമായ പരിശോധന. 

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൻറെ ഭാ​ഗ​മാ​യി 2019 ജൂ​ൺ ഒ​ന്ന് മു​ത​ൽ 2020 ജൂ​ലൈ 10 വ​രെ​യു​ള്ള സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് നൽകിയിരുന്നില്ല. തുടർന്ന് നേരിട്ട് വന്ന് പരിശോധിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എയുടെ ഇന്നത്തെ സന്ദർശനം.



Reactions