Hot Posts

6/recent/ticker-posts

വിവാദ പരാമർശം: വി​ജ​യ് പി. ​നാ​യർ കസ്റ്റ‍ഡിയിൽ



തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ലൂ​ടെ സ്ത്രീ​ക​ൾക്കെതിരെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ സംഭവത്തിൽ വി​ജ​യ് പി. ​നാ​യരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​രി​ലെ വീ​ട്ടി​ൽ​ നി​ന്നാ​ണ് വി​ജ​യി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം സെ​ക്ഷ​ൻ 509 പ്ര​കാ​ര​വും, കേ​ര​ള പോ​ലീ​സ് ആ​ക്ട് സെ​ക്‌​ഷ​ൻ 120 പ്ര​കാ​ര​വു​മാ​ണ് വി​ജ​യ് പി. ​നാ​യ​ർ​ക്കെ​തി​രേ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ലാണ് പരാതി ന​ൽ​കി​യത്. 

അ​തേ​സ​മ​യം വി​ജ​യ് പി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ താ​മ​സ സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, മ​ർ​ദ​നം തു​ട​ങ്ങി ജാ​മ്യ​മി​ല്ലാ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് വ​നി​താ സം​ഘ​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഇയാളു​ടെ ലാ​പ്ടോ​പും മൊ​ബൈ​ലും പി​ടി​ച്ചെ​ടു​ത്ത​തി​ന് വ​നി​ത​ക​ൾ​ക്കെ​തി​രേ മോ​ഷ​ണ​ക്കു​റ്റ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്. 

സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ​യും മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ. ​ദി​വ്യ ഗോ​പി​നാ​ഥ് അ​റി​യി​ച്ചി​രു​ന്നു.
Reactions