Hot Posts

6/recent/ticker-posts

നടിയെ ആക്രമിച്ച കേസ്: മൊഴി മാറ്റി പറയാൻ തനിക്ക് ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി


കൊ​ച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മൊ​ഴി മാറ്റി പറയാൻ തനിക്ക് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായ് മു​ഖ്യ​സാ​ക്ഷി വി​പി​ൻ ലാ​ൽ. ഫോ​ണി​ലൂ​ടെ​യും ക​ത്തി​ലൂ​ടെ​യും ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം പോ​ലീ​സിൽ പ​രാ​തി ന​ൽ​കി. 

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർക്കൊപ്പം സഹതടവുകാരനായിരുന്നു പരാതിക്കാരനായ വിപിൻ ലാൽ. സുനി നടൻ ദിലീപിന് അയച്ച കത്തെഴുതിയത് വിപിനായിരുന്നു. കേസിലെ പല സംഭവങ്ങളും പ്രതികൾ ഇയാളുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന. ആദ്യഘട്ടത്തിൽ കേസിലെ പ്രതിയായിരുന്ന വിപിനെ പിന്നീട് സാക്ഷിയാക്കുകയായിരുന്നു. ഇയാളുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്.
Reactions