കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് പവന് 120 രൂപ കൂടി 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,951.13 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നു.
ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,571 രൂപയിലെത്തി. കഴിഞ്ഞ ദിവസം 37,960 രൂപയായിരുന്നു പവന്റെ വില.
