Hot Posts

6/recent/ticker-posts

ആ നാദം ഇനിയില്ല: എസ്.പി ബാലസുബ്രഹ്മണ്യത്തിന് വിട


ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കോവി‍ഡ് ബാധിച്ചിരുന്നു എങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു. എന്നാൽ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ൻറെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

1946 ജൂ​ൺ നാ​ലി​ന് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നെ​ല്ലൂ​രി​ലാ​ണ് എ​സ്പി​ബി​യു​ടെ ജ​ന​നം. 1966ൽ ​പു​റ​ത്തി​റ​ങ്ങി​യ ശ്രീ​ശ്രീ​ശ്രീ മ​ര്യാ​ദ രാ​മ​ണ്ണ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഗാ​ന​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. തെന്നിന്ത്യൻ ഭാഷകൾ, ഹിന്ദി എന്നിവ ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ 40000ത്തിലധികം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കർണാടക, തമിഴ്‌നാട് സർക്കാരുകളുടെ പുരസ്‌കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് 2012ൽ എൻ ടി ആർ ദേശീയ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷൻ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 

1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എം ജി ആർ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, തുടങ്ങിയ മുൻനിരനായകന്മാർക്കുവേണ്ടി പാടി. കടൽപ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി പാടിയത്.

ഭാര്യ സാവിത്രി. മകൻ എസ് പി ബി ചരൺ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. 
Reactions