Hot Posts

6/recent/ticker-posts

സ്വ​പ്ന സു​രേ​ഷി​നെ റിമാൻഡ് ചെയ്തു


കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ റിമാൻഡ് ചെയ്തു. അ​ടു​ത്ത മാ​സം എ​ട്ട് വ​രെയാണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തത്. വി​യൂ​ർ സെ​ൻറ​ർ ജ​യി​ലി​ലേ​ക്ക് പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് സ്വപ്ന അറിയിച്ചതോടെ ഇവരെ കാ​ക്ക​നാ​ട് ജി​ല്ലാ ജയിലിലേക്കാണ് ഇപ്പോൾ മാറ്റിയത്. എ​ൻ.​ഐ.​എ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു സ്വ​പ്‌​നയുടെ  ക​സ്‌​റ്റ​ഡി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നടപടി. 

സ്വപ്നയെ കസ്റ്റഡിയിൽ ലഭിച്ചതിനു ശേഷം എം.​ശി​വ​ശ​ങ്ക​റി​നെ വി​ളി​ച്ചു​വ​രു​ത്തി ഇ​രു​വ​രെ​യും സ​മാ​ന്ത​ര​മാ​യി എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തി​രു​ന്നു. ശി​വ​ശ​ങ്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ്വ​പ്‌​ന​യു​ടെ മൊ​ഴി​ക​ളും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും സം​ബ​ന്ധി​ച്ചാ​ണ് ശി​വ​ശ​ങ്ക​റി​ൽ നി​ന്ന് എ​ൻ​ഐ​എ ചോ​ദി​ച്ച​റി​ഞ്ഞ​ത്. സ്വ​പ്ന​യു​ടെ​യും മ​റ്റ് പ്ര​തി​ക​ളു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ​നി​ന്നും ലാ​പ്ടോ​പ്പി​ൽ​നി​ന്നും വീ​ണ്ടെ​ടു​ത്ത ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്ത​ത്. 

സ്വ​പ്ന മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​കി​യ മൊ​ഴി​ക​ളി​ലെ വൈ​രു​ദ്ധ്യ​വും എ​ൻ​.ഐ.​എ ചോ​ദി​ച്ച​റിഞ്ഞിട്ടുണ്ട്. 

Reactions