വയനാട്: വയനാട്ടിൽ കോവിഡ് നെഗറ്റീവ് ആയി നിരീക്ഷണത്തിലായിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു. പുത്തൻ കുന്ന് സ്വദേശി ശശി (46) ആണ് മരിച്ചത്. മൂലങ്കാവ് സെൻട്രൽ ബാങ്ക് ജീവനക്കാരനാണ് ശശി. കഴിഞ്ഞ മാസം 22 നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഒടുവിൽ നടത്തിയ പരിശോധനയിൽ ഇയാൾ കൊവിഡ് നെഗറ്റീവ് ആയിരുന്നുവെന്ന് ആരാഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
