Hot Posts

6/recent/ticker-posts

കാനം കാശിക്ക് പോയിരിക്കുകയാണോ? അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം- ചെന്നിത്തല



തി​രു​വ​ന​ന്ത​പു​രം: ഇ​തു​പോ​ലെ നാ​റി​യ ഭ​ര​ണം കേ​ര​ള ച​രി​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും, അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുർഗന്ധം കാരണം കേരള ജനതയ്ക്ക് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് ഉളളത്.‌‌‌ സ്വ​പ്‌​ന സു​രേ​ഷു​മാ​യി മ​ന്ത്രി​പു​ത്ര​ന് എ​ന്താ​ണ് ബ​ന്ധ​മെ​ന്നു​ള​ള കാ​ര്യം പു​റ​ത്തു​വ​ര​ണമെന്നും ചെന്നിത്തല പറഞ്ഞു. 

നേരത്തേ പാർട്ടി സെക്രട്ടറിയുടെ മകനെ ഇഡി വിളിപ്പിച്ചു. ഇപ്പോൾ മന്ത്രി പുത്രനെതിരെ ആരോപണം ഉയർന്നിരിക്കുന്നു. വരുംദിവസങ്ങളിൽ മന്ത്രിപുത്രന്മാർക്കും പുത്രിമാർക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക. മ​ന്ത്രി​സ​ഭ​യ്ക്ക് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല. മ​ന്ത്രി​സ​ഭ ഒ​ന്നാ​കെ രാ​ജിവ​ച്ചൊ​ഴി​യ​ണം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് 22 ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലും ക​ള​ക്ട്രേ​റ്റു​ക​ൾ​ക്ക് മു​ന്നി​ലും യു​ഡി​എ​ഫ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

'കാനം രാജേന്ദ്രനും സി.പി.ഐക്കാരും എവിടെയാണ്. കാനം കാശിക്ക് പോയിരിക്കുകയാണോ?ഒരക്ഷരം മിണ്ടുന്നില്ല. എല്ലാ കുറ്റങ്ങളും ചെയ്ത ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത് തങ്ങളിയാതെ ഈച്ച പോലും പാറില്ലെന്ന് പറഞ്ഞവരെ തോൽപ്പിച്ചതാണെന്നാണ്. ഈച്ചപോലും അറിയാതെ കാര്യങ്ങൾ ചെയ്യുന്നവരെയാണ് പഠിച്ച കളളന്മാർ എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ ധാരാളം കളളന്മാർ ഉണ്ട്. താൻ അവരേക്കാൾ മിടുക്കനാണെന്ന് ജലീൽ തെളിയിച്ചിരിക്കുന്നു. ചെന്നിത്തല പരിഹസിച്ചു.




Reactions