കോട്ടയം: ജില്ലയിൽ കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. പുതിയതായി 192 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതിൽ 188 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ. ആകെ 3295 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
കോട്ടയം മുനിസിപ്പാലിറ്റിയിൽ സമ്പർക്ക രോഗവ്യാപനം തുടരുകയാണ്. പുതിയതായ് 36 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. തിരുവാർപ്പ് 18, വാഴപ്പള്ളി 16, അയ്മനം 14, എരുമേലി 12, പാമ്പാടി 11, പനച്ചിക്കാട് 10, തൃക്കൊടിത്താനം 9, ഈരാറ്റുപേട്ട 6, ഏറ്റുമാനൂർ, മണർകാട് 5 വീതം, കടനാട് 4 എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ.
അതേസമയം, രോഗം ഭേദമായ 147 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2200 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6474 പേർ രോഗബാധിതരായി. 4271 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20171 പേർ ക്വാറന്റെയിനിൽ കഴിയുന്നത്.
