Hot Posts

6/recent/ticker-posts

ഷെൽ ആക്രമണം: മലയാളി ജവാന് വീരമൃത്യു


ശ്രീ​ന​ഗ​ർ: ജമ്മു അതിർത്തിയിൽ ഉണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് ആണ് മരിച്ചത്. മേ​ജ​ർ ഉൾപ്പടെ മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. നൗഷാര സെക്ടറിലെ സുന്ദർബനിലാണ് സംഭവം. 

പെട്രോളിങ്ങിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം നടന്നതെന്നാണ് വിവരം. സം​ഭ​വ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി​യെ​ന്ന് സേ​ന വ​ക്താ​വ് അ​റി​യി​ച്ചു. രാഷ്ട്രീയ റൈഫിൾസിന്റെ ഭാഗമായാണ് അനീഷ് ജമ്മു കശ്മീരിൽ എത്തിയത്. 16 വർഷമായി സൈനിക സേവനം നിർവഹിച്ചുവരികയായിരുന്നു  ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. 

സംഭവസ്ഥലത്തുനിന്ന് ഭൗതികശരീരം ഡൽഹയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. ഡൽഹിയിൽനിന്ന് വിമാനമാർഗം നാളെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെനിന്ന് വിലാപയാത്രയായി സ്വദേശമായ കടക്കലിൽ എത്തിക്കും.

കടയ്ക്കൽ സ്വദേശിയായ തോമസ്- അമ്മിണി ദമ്പതികളുടെ മകനാണ് അനീഷ് തോമസ്. ഭാര്യയും ആറു വയസ്സുള്ള മകളുമുണ്ട്. 

Reactions