Hot Posts

6/recent/ticker-posts

കോട്ടയത്ത് സമ്പ‍ർക്ക വ്യാപനം കടുത്ത് തന്നെ; കോവിഡ് ന​ഗരങ്ങളിൽ പിടിമുറുക്കുന്നു



കോ​ട്ട​യം: ജില്ലയിൽ ന​ഗരത്തിൽ കോവിഡ് വ്യാപനം വർധിക്കുന്നു. ജില്ലയിൽ ഇന്ന് 122 പേർക്കാണ് കോവിഡ് സ്ഥി​രീ​ക​രിച്ചത്. ഇതിൽ 199 പേർക്കും സമ്പ‍ർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. ഇ​തി​ൽ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ഒ​രാ​ളും ഉ​ൾ​പ്പെ​ടു​ന്നു.

കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 18 പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ 2513 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്. കോ​ട്ട​യം-18, തൃ​ക്കൊ​ടി​ത്താ​നം-10, ച​ങ്ങ​നാ​ശേ​രി-9, വാ​ഴ​പ്പ​ള്ളി-​ഒ​ൻ​പ​ത്, കു​റി​ച്ചി-​ഏ​ഴ്, തി​രു​വാ​ർ​പ്പ്-​ആ​റ്, നീ​ണ്ടൂ​ർ-​ആ​റ്, വി​ജ​യ​പു​രം-​അ​ഞ്ച്, പു​തു​പ്പ​ള്ളി-​അ​ഞ്ച്, വെ​ച്ചൂ​ർ-​അ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 

അതേസമയം, രോ​ഗം ഭേ​ദ​മാ​യ 121 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ 2155 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 6282 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 4124 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
Reactions