തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസവും സ്കൂൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്കൂൾ തുറക്കാനുള്ള സാഹചര്യമില്ല. കേന്ദ്രസർക്കാരും ഒക്ടോബറിൽ സ്കൂൾ തുറക്കമാന്നെ നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓഡിറ്റോറിയങ്ങൾ വ്യവസ്ഥകളോടെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവും ഓഡിറ്റോറിയങ്ങൾ തുറക്കുക.
