Hot Posts

6/recent/ticker-posts

സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് അവസാനിപ്പിച്ചു- ര​മേ​ശ് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി വ​ച്ചെതായ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തിരെയുള്ള സമരം നിർത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് ചെ​ന്നി​ത്ത​ല അറിയിച്ചു. 
 
ഇതനുസരിച്ച് ആ​ൾ​ക്കൂ​ട്ട​ത്തെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ര​ങ്ങ​ൾ നി​ർ​ത്തും, വി​ദ്യാ​ർ​ഥി, യു​വ​ജ​ന സം​ഘ​ട​ന​ക​ളും സ​മ​രം അ​വ​സാ​നി​പ്പി​ക്കും.  ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ സ്വ​ന്തം മ​ക​നെ പ്ര​തി​യാ​ക്കു​മെ​ന്ന് ക​ണ്ടാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വിമർശിച്ചു. സി​ബി​ഐ വ​രു​ന്ന​തി​ന് മു​ൻ​പ് വി​ജി​ല​ൻ​സ് എത്തി ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി​യി​ലെ നി​ർ​ണാ​യ​ക ഫ​യ​ലു​ക​ൾ കൈ​ക്ക​ലാ​ക്കി​യത് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.  

Reactions