Hot Posts

6/recent/ticker-posts

ആശുപത്രിയിൽ നിന്ന് കോവിഡ് രോ​ഗി വീട്ടിലെത്തിയത് പുഴുവരിച്ച നിലയിൽ


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​വി​ഡ് രോ​ഗി വീ​ട്ടി​ലെ​ത്തി​യ​ത് പു​ഴു​വ​രി​ച്ച നി​ല​യി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​നി​ൽ​കു​മാ​റാണ് പരാതിയുമായ് രം​ഗത്ത് എത്തിയിരിക്കുന്നത്. ഓ​ഗ​സ്റ്റ് 21ന് ​അ​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ളെ തു​ട​ർ​ന്നാ​ണ് ഇത്. ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ അനിലിന് കോവി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ് ആയതിനെ തുടർന്ന് അനിൽ ഡി​സ്ചാ​ർ​ജ് ആയി വീ​ട്ടി​ലെ​ത്തി. വീ​ട്ടി​ലെ​ത്തി​ച്ച അ​നി​ൽ​കു​മാ​റി​ൻറെ ശ​രീ​ര​ത്തി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദേ​ഹ​മാ​സ​ക​ലം പു​ഴു​വ​രി​ക്കു​ന്ന​ത് ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ൻറെ കു​ടും​ബം ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കിയിട്ടുണ്ട്.
Reactions