കൊച്ചി: ബെന്നി ബെഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും, രാജിക്കത്ത് ഉടൻ കൈമാറുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തന്നെ വേദനിപ്പിച്ചുവെന്നും, വാർത്തകളുടെ പുകമറയിൽ തുടരാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായി വരെ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകളാണ് പുറത്ത് വന്നത്.
