Hot Posts

6/recent/ticker-posts

കോവിഡിനെ നിസാരമായ് കാണരുത്; രോ​ഗത്തിന്റെ ര​ണ്ടാം ത​രം​ഗ​മാണ് ഇപ്പോൾ- ആ​രോ​ഗ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: കോവിഡിനെ ആ​രും നി​സാ​ര​മാ​യി കാ​ണ​രുതെന്നും, രോ​ഗത്തിന്റെ ര​ണ്ടാം ത​രം​ഗ​മാണ് കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ചി​ല അ​നു​സ​ര​ണ​ക്കേ​ടു​ക​ൾ  പ്ര​തി​രോ​ധ​ത്തി​ൽ ഉ​ണ്ടാ​യെന്നും മ​ന്ത്രി പ​റ​ഞ്ഞു.   

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ അ​ശ്ര​ദ്ധ മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. രോ​ഗ​മു​ക്തി നി​ര​ക്ക് കേ​ര​ള​ത്തി​ൽ കു​റ​വെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. അ​ട​ച്ചു​പൂ​ട്ട​ൽ ഒ​ഴി​വാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Reactions