Hot Posts

6/recent/ticker-posts

താ​ജ്മ​ഹ​ലും, ആ​ഗ്ര കോ​ട്ടയും തുറക്കുന്നു



ല​ക്നോ: കോവിഡിന്റെ പശ്ചാത്തലത്തിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയ താ​ജ്മ​ഹ​ലിലും, ആ​ഗ്ര കോ​ട്ട​യിലും സ​ന്ദ​ർ​ശ​ന അനുമതി. ഈ ​മാ​സം 21 മു​ത​ലാ​ണ് സ​ന്ദ​ർ‌​ശ​ക​ർ​ക്കാ​യി തു​റ​ക്കു​ന്ന​തെ​ന്ന് യു​പി എ​എ​സ്ഐ സൂ​പ്ര​ണ്ടിം​ഗ് ആ​ർ​ക്കി​യോ​ള​ജി​സ്റ്റ് ബ​സ​ന്ത് കു​മാ​ർ അ​റി​യി​ച്ചു. 

ഒരു ദിവസം അ​യ്യാ​യി​രം പേരെയാണ് രണ്ടിടങ്ങളിലും അ​നു​വ​ദി​ക്കു​ക.  ടിക്ക​റ്റ് കൗ​ണ്ട​റു​ക​ൾ തു​റ​ക്കി​ല്ലാത്തതിനാൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് ടി​ക്ക​റ്റു​ക​ളാണ് ന​ൽ​കുക. കോവിഡ്ക മുലം കഴിഞ്ഞ മാർച്ച് മുതൽ സ്മാ​ര​ക​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രിക്കുകയായിരുന്നു.
Reactions