Hot Posts

6/recent/ticker-posts

സ്വർണവില വർധിച്ചു


കൊച്ചി: കഴിഞ്ഞ ആഴ്ച നേരിട്ട ഇടിവിൽ നിന്നും ഉയർന്ന് സ്വർണവില. ഇന്ന് പവന് 80 രൂപയാണ് വർധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില.

അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴ്ന്നു. എംസിഎക്‌സ് ഗോൾഡ് ഫ്യൂച്വേഴ്‌സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. കഴിഞ്ഞദിവസം നേരിയതോതിൽ വില ഉയർന്നതിനുശേഷമാണ് വീണ്ടും കുറഞ്ഞത്.  ആഗോള വിപണിയിലും വിലകുറയുന്ന പ്രവണതയാണ്. 
കാണുന്നത്. 

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില നേരിയതോതിൽ കൂടിയത്.    

Reactions