തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെയോടെ അണക്കെട്ടിലെ ജലനിരപ്പ് 2388.08 അടിയായി. ഇതോടെയാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്.
ജലനിരപ്പ് ഏഴടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2395.98 അടിയിലെത്തുമ്പോഴാണ് ഡാം തുറക്കുക. ജലനിരപ്പ് ക്രമീകരിക്കാൻ മൂലമറ്റത്ത് വൈദ്യുത ഉൽപാദനം ഉയർത്തി.
