കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പോലീസ് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോർട്ട്. സുരക്ഷ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിൻെ അടിസ്ഥാനത്തിലാണിത്. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗണ്‍മാനെ നല്കാന് കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിോജൻസ് എഡിജിപി നിർദേശം നൽകി.
എന്നാൽ തനിക്ക് കേരളാ പോലീസിന്റെ സുരക്ഷ വേണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. പോലീസിന്റെ ഉദ്ദേശം എന്തെന്ന് ആർക്കറിയാം. കേരളാ പോലീസിന്റെ സുരക്ഷയിൽ തനിക്ക് വിശ്വാസമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
