Hot Posts

6/recent/ticker-posts

സ്വർണവില ഇടിഞ്ഞ് തന്നെ; പവന് ഇന്നും വില കുറഞ്ഞു


കൊച്ചി: സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന്  പവന് 480 രൂപകുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. എംസിഎക്‌സ് ഗോൾഡ് ഫ്യൂച്ചേഴ്‌സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 49,293 രൂപ നിലവാരത്തിലെത്തി.  

സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,858.08 ഡോളർ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. യുറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ഇതോടെ മൂന്നുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 1,440 രൂപയുടെ കുറവാണുണ്ടായത്. 


Reactions