Hot Posts

6/recent/ticker-posts

പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടിപ്പ്; ഓ​രോ പ​രാ​തി​യി​ലും പ്ര​ത്യേ​കം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം- ഹൈ​ക്കോ​ട​തി


കൊ​ച്ചി: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടിട്ടുള്ള ഓ​രോ പ​രാ​തി​യി​ലും പ്ര​ത്യേ​കം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉത്തരവ്. നി​ക്ഷേ​പ​ക​രു​ടെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉത്തരവിട്ടിരിക്കുന്നത്. 

പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ബ്രാ​ഞ്ചു​ക​ളി​ലെ സ്വ​ർ​ണ​വും പ​ണ​വും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണ​മെ​ന്നും, അന്വേഷണം സിബിഐക്കു കൈമാറുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അതേസമയം, നി​ക്ഷേ​പ​ക​രു​ടെ താ​ല്പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ കോ​ട​തി നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Reactions