Hot Posts

6/recent/ticker-posts

50 ല​ക്ഷം ക​ട​ന്ന് രാജ്യത്തെ കോവി‍ഡ് ബാധിതർ





ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് കോവി‍ഡ് ബാധിതരുടെ എണ്ണം 50 ല​ക്ഷം ക​ട​ന്നു.  ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 90,123 പേ​ർ​ക്ക് രോ​ഗം പോസിറ്റീവായതോടെയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോ​ഗികയവുടെ എണ്ണം 50,20,360 ആയി.  39,42,361 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

1,290 പേ​രാ​ണ് ഒ​റ്റ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് 82,066 പേ​ർ കോ​വി​ഡ് മൂ​ലം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. 9,95,933 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ, ബി​ഹാ​ർ, തെ​ലു​ങ്കാ​ന, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

 ലോ​ക​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാ​മ​ത്.



Reactions