ഇന്ത്യക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പുത്തൻ തന്ത്രം പ്രയോഗിക്കാൻ ഒരുങ്ങുകയാണ് ആപ്പിള്‍. നിരവധി ഓഫറുകളാണ് പ്രഖ്യാപിക്കാനൊരുങ്ങുന്നത്. തങ്ങളുടെ ഐഫോണ്‍ 11 ന് വൻ വിലക്കിഴിവ് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്ന ഒരു ഓഫര്‍. ഫോണ്‍ 53,400 രൂപയ്ക്ക് ദീപാവലി ദിനങ്ങളില്‍ വില്‍ക്കുമെന്നും, അതോടൊപ്പം 14,900 രൂപ വിലയുള്ള എയര്‍പോഡ്‌സ് ഫ്രീ ആയും നല്‍കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആപ്പിൾ സ്വന്തമായി അവതരിപ്പിച്ച പുതിയ ഓണ്‍ലൈന്‍ സ്‌റ്റോറിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുക എന്ന ലക്ഷ്യംകൂടെ ഇതിനുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. 2020 ഒക്ടോബര്‍ 17 മുതല്‍ ആപ്പിളിന്റെ ഓണ്‍ലൈൻ സൈറ്റിലൂടെ മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക.
ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫര്‍ കൂടാതെ താമസിയാതെ കൂടുതല്‍ ഓഫറുകളും പ്രതീക്ഷിക്കാമെന്നും പറയുന്നു. സാധാരണഗതിയില്‍ 64 ജിബി ഐഫോണ്‍ 11ന്റെ വില 68,300 രൂപയാണ്. ആമസോണില്‍ ഈ മോഡല്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ സെയിലിന്റെ ഭാഗമായി 49,999 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. എന്നാല്‍ ഐഫോണ്‍ 12 സീരിസ് അടുത്ത ദിവസം അവതരിപ്പിക്കും. അവ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ ഐഫോണ്‍ 11 സീരിസിന്റെ വില സ്വാഭാവികമായും കുറയും. എന്നാല്‍, ഒരു വര്‍ഷം പഴയ മോഡല്‍ മതിയെന്നു ആളുകൾ തീരുമാനിക്കുന്നവർക്ക്, 14,900 വിലയുള്ള എയര്‍പോഡ്‌സ് ഫ്രീ ലഭിക്കാനും സാധ്യതയുണ്ട്.
