ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യുടെ റീഡിംഗ് ആക്ഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ മാനസിക വൈകല്യമുള്ളവരില്‍ വായനാശീലം വളര്‍ത്തി അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മരിയാ സദനം ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറിയത്. മരിയാ സദനം ഡയറക്ടര്‍ സന്തോഷ് ജോസഫ്, ക്ലബ്ബ് സെക്രട്ടറി ആല്‍ബിന്‍ ജോസഫ്, ബെന്നി മൈലാടൂര്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, അനില്‍ വി നായര്‍, അഡ്വ. റോയ് കദളിയില്‍, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എസ്സ്. സുദേവ്, പ്രഭു കെ. ശിവറാം എന്നിവര്‍ പ്രസംഗിച്ചു.
