Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് 7020 പേർക്കുകൂടി കോവിഡ്.! 8,474 പേർക്ക് കോവിഡ് നെഗറ്റീവായി, 26 പേർ കോവിഡ് മൂലം മരണപ്പെട്ടു



തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 7,020 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 26 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 6,037 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 637 പേരുടെ ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവർത്തകർക്കും രോ​ഗം ബാധിച്ചു. 54,339 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. 8474 പേർ രോഗമുക്തരായി. സംസ്ഥാനത്താകെ 91,784 പേർ ചികിത്സയിലുണ്ട്. മറ്റു സംസ്ഥാനത്തുനിന്നും ശബരിമല ദർശനത്തിന് എത്തുന്നവരിൽ ആർക്കെങ്കിലും കോവിഡ് പിടിപെട്ടാൽ ഇവിടെ തന്നെ ചികിത്സിക്കാനും മടങ്ങിപ്പോകാനും സൗകര്യമുണ്ടാകും. കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം ആശുപത്രിയിൽനിന്നും വിട്ടുകൊടുക്കുന്നതിനും സംസ്കരിക്കുന്നതിനും ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ സജീകരിക്കുന്നതിന് നടപടിയായി. പൊതുസ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിച്ച് പരിശോധന വർധിപ്പിക്കും. കോവിഡാനന്തര ചികിത്സ ഊർജിതപ്പെടുത്തും. പോസ്റ്റ് കോവിഡ് കെയർ സെന്റർ ആരോഗ്യവകുപ്പ് ആരംഭിക്കും. ടെലി മെഡിസിൻ സൗകര്യം വിപുലപ്പെടുത്തും. സമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു. അതാതുമാസത്തെ പെൻഷൻ അതാതു മാസം തന്നെ വിതരണം ചെയ്യാൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Reactions