Hot Posts

6/recent/ticker-posts

വിജയ് സേതുപതിയുടെ മകൾക്കെതിരെ ബലാൽത്സം​ഗ ഭീഷണി: മാപ്പ് നൽകണമെന്ന് യുവാവ്



പ്രസിദ്ധ തമിഴ് നടൻ വിജയ് സേതുപതിയുടെ മകൾക്കെതിരെ ബലാൽത്സം​ഗ ഭീഷിണി മുഴക്കിയ യുവാവ് മാപ്പു പറഞ്ഞു.  വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടയായിരുന്നു ഭീഷണി എത്തിയത്. ശ്രീലങ്കൻ വംശജന്റെയാണ് ട്വിറ്റർ അക്കൗണ്ട് എന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു, ഇന്റർപോൾ ഇയാളെ പിടിക്കാനുള്ള വല വിരിച്ചിരുന്ന സാഹചര്യത്തിലാണ് തമിഴ് ചാനലിന്റെ ഇമെയിലിലേയ്ക്ക് ക്ഷമ ചോദിച്ച് വീഡിയോ സന്ദേശം എത്തിയത്. എന്നാൽ വിഡിയോയിൽ ഇയാൾ മുഖം മറച്ചിരിക്കുകയാണ്.  കൊറോണ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ തന്റെ ജോലി നഷ്ടപ്പെട്ടു എന്നും അതിന്റെ വിഷമത്തിൽ ഇരിക്കുമ്പോഴാണ് ആഭ്യന്തര യുദ്ധത്തെപ്പറ്റിയുള്ള ഒരു സിനിമയിൽ വിജയ് സേതുപതി അഭിനയിക്കുന്നു എന്ന് അറിഞ്ഞതെന്നും പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തിലാണ് അത്തരമൊരു ട്വിറ്റ് ചെയ്യുന്നതിൽ എത്തിയതെന്നും വീഡിയോയിൽ യുവാവ് പറയുന്നു. 

നിങ്ങളുടെ ക്ഷമയ്ക്ക് ഞാൻ അർ​ഹനല്ല എന്ന് അറിയാമെന്നും എന്നാലും ഒരു സഹോദരനായി കണ്ട് മാപ്പ് തരണമെന്നും വിജയ് സേതുപതിയോടും മക്കളോടും ഭാര്യയോടും എല്ലാ തമിഴൻമാരോടും മാപ്പു പറയുന്നതായും യുവാവ് പറഞ്ഞു. തന്റെ കുടുംബത്തിന്റെ നല്ല ഭാവിയെ  കരുതിയാണ് താൻ മുഖം മറച്ച് എത്തിയതെന്നും വീഡിയോയിൽ‌ യുവാവ് പറയുന്നുണ്ട്. വിജയ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വച്ചുകൊണ്ടായിരുന്നു യുവാവിന്റെ ട്വീറ്റ്. 

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിത്തെ ആസ്പ​ദമാക്കി ഒരുക്കിയ ചിത്രത്തിൽ നിന്നും സേതുപതി പിൻമാറിയിരുന്നു. ശ്രീലങ്കയിൽ നടന്ന തമിഴ് കൂട്ടക്കൊലയെ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹിന്ദ രാജപക്ഷെയ്ക്ക് അനുകൂലമായ നിലപാട് എടുത്തുവെന്നും ആരോപിച്ച് സേതുപതിയ്ക്കെതിരെ വ്യാപക പ്രതഷേധം ഉണ്ടാകുകയും കരിയറിനെ ഇത് മോശമായി ബാധിക്കും എന്നതിനാൽ സിനിമയിൽ നിന്നും പിന്മാറണമെന്ന് മുത്തയ്യ മുരളീധരൻ വിജയ് സേതുപതിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു
Reactions