Hot Posts

6/recent/ticker-posts

കോട്ടയത്ത് 594 പേര്‍ക്ക് കോവിഡ്, ഈരാറ്റുപേട്ടയില്‍ 40 പേര്‍ക്ക് കോവിഡ് പോസിറ്റീവ്



കോട്ടയം ജില്ലയില്‍ 594 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. 1020 പേര്‍ക്ക് രോഗം ഭേദമായി. 
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 590 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാളും രോഗികളില്‍ ഉള്‍പ്പെടുന്നു. പുതിയതായി 4938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 
രോഗം ബാധിച്ചവരില്‍ 290 പുരുഷന്‍മാരും 224 സ്ത്രീകളും 80  കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
  നിലവില്‍ 6964 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 22326 പേര്‍ കോവിഡ് ബാധിതരായി. 15327 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20453 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. 
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം  41
ഈരാറ്റുപേട്ട 40
കാഞ്ഞിരപ്പള്ളി  33
ടിവി പുരം  31
ഏറ്റുമാനൂര്‍ 24
അയ്മനം 23
അതിരമ്പുഴ  20
ചങ്ങനാശേരി  19
തൃക്കൊടിത്താനം,കാണക്കാരി 18
വിജയപുരം  16
പാറത്തോട്, കുമരകം  15
പാമ്പാടി 14
മാടപ്പള്ളി 13
പൂഞ്ഞാര്‍, പാലാ 11
ചിറക്കടവ്, കങ്ങഴ, ഉദയനാപുരം 10
മുണ്ടക്കയം, കടുത്തുരുത്തി, പനച്ചിക്കാട്9
തലയാഴം, നീണ്ടൂര്‍, കടനാട് 8
രാമപുരം, ആര്‍പ്പൂക്കര, ഞീഴൂര്‍ 7
കുറവിലങ്ങാട്, വൈക്കം, വെച്ചൂര്‍, വെള്ളൂര്‍, പുതുപ്പള്ളി, തലപ്പലം 6
എലിക്കുളം, കിടങ്ങൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ്, എരുമേലി, തീക്കോയി 5
മറവന്തുരുത്ത്, വാകത്താനം, കറുകച്ചാല്‍, കല്ലറ, മരങ്ങാട്ടുപിള്ളി, മീനച്ചില്‍ 4
കരൂര്‍, മീനടം, ചെമ്പ്, മൂന്നിലവ്, വാഴപ്പള്ളി, ഭരണങ്ങാനം, തിടനാട്, തിരുവാര്‍പ്പ്3
വെളിയന്നൂര്‍, കുറിച്ചി, മുളക്കുളം, മേലുകാവ്, പള്ളിക്കത്തോട്2
മാഞ്ഞൂര്‍, മുത്തോലി, മണിമല, കോരുത്തോട്, കൂരോപ്പട 1

Reactions