Hot Posts

6/recent/ticker-posts

ഹാഥ്റസ് പെണ്‍കുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന യു.പി പൊലീസ് വാദം തള്ളിയ ഡോക്ടറെ പുറത്താക്കി



അലിഗഡ്: ഹാഥ്റസ് പെണ്‍കുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന യു.പി പൊലീസ് വാദം തള്ളിയ ഡോക്ടറെ പുറത്താക്കി. അലിഗഡ് മെഡിക്കൽ കോളേജിലെ താൽകാലിക ചീഫ് മെഡിക്കൽ ഓഫീസര്‍ ഡോ. അസീം മാലിഖിനെയാണ് പുറത്താക്കിയത്. ബലാൽസംഗം നടന്നോ എന്ന് പരിശോധിക്കാൻ 11 ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ സാമ്പിൾ ശേഖരിച്ചതെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.

പെണ്‍കുട്ടിക്ക് ചികിത്സ നൽകിയ താൽകാലിക ചീഫ് മെഡിക്കൽ ഓഫീസര്‍ ഡോ. അസിം മാലിഖിന് പുറത്താക്കിയ വിവരം അറിയിച്ച് മെഡിക്കൽ കോളേജ് കത്ത് നൽകി. നവംബര്‍വരെ തുടരാൻ അനുവദിക്കണം എന്ന ഡോക്ടറുടെ അപേക്ഷ തള്ളിയാണ് തീരുമാനം.
Reactions