Hot Posts

6/recent/ticker-posts

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ തീവ്രവാദികളുടെ പങ്ക് തുറന്നു കാട്ടണമെന്ന് യു എൻ എസിനോട് ഇന്ത്യ


സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഏർപ്പെടുന്ന തീവ്രവാദി സംഘടനകളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ഇന്ത്യ. യു എൻ സുരക്ഷാ സമിതിയോടാണ് ഇന്ത്യയുടെ ആവശ്യം അറിയിച്ചത്.  സ്ത്രീകളെ ലക്ഷ്യമിടുന്ന അക്രമങ്ങൾ രാജ്യത്തിന്റെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണ്. സ്ത്രീ സുരക്ഷാ നിയമങ്ങൾ ശക്തമാക്കുന്നത് വഴി സ്ത്രീകൾ നേരിടുന്ന അസമത്വങ്ങൾക്ക് പരിഹാരമാകുമെന്നും ഈ മാർഗത്തിലൂടെ രാജ്യത്തിന്റെ സമഗ്ര വികസനത്തിന് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താമെന്നും ഇന്ത്യ അഭിപ്രായമറിയിച്ചു. 

പുരുഷാധിപത്യം, അസമത്വം, വിവേചനം എന്നിവ പൊതുയിടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറക്കുന്നുവെന്ന് ഇന്ത്യ യുഎൻഎസിയിൽ ഊന്നിപ്പറഞ്ഞു. തീരുമാനമെടുക്കൽ പ്രക്രിയയിൽ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. രാജ്യത്ത് 1.3 ദശലക്ഷത്തിലധികം തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾ പൊതു നയങ്ങൾ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും നേതൃത്വം നൽകുന്നുണ്ട്. സുരക്ഷാ സമാധാന സമിതിയിൽ നടന്ന ചർച്ചയിലാണ് രാജ്യത്തിന്റെ പ്രതിനിധി ഇക്കാര്യം അറിയിച്ചത്.
Reactions