ബെംഗളൂരു ∙ സിനിമ താരം മിസ്തി മുഖർജി അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്നാണ് അന്ത്യം. നിരവധി സിനിമകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുള്ള മിസ്തി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2012 ൽ ലൈഫ് കി തോ ലാഗ് ഗായി എന്ന ചിത്രത്തിലൂടെയാണ് മിസ്തി മുഖർജി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡ്, ബംഗാളി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.