Hot Posts

6/recent/ticker-posts

കാറില്‍ അബ്ദുള്ളക്കുട്ടിയാണെന്ന് അറിഞ്ഞില്ല.! ലോറി ഡ്രൈവർ.. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി തന്നെ ബലിയാടാക്കരുതെന്നും സുഹൈൽ



മലപ്പുറം: കാറിലുണ്ടായിരുന്നതു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയാണെന്ന് സ്റ്റേഷനിൽ ചെന്നപ്പോൾ പൊലീസുകാർ പറഞ്ഞാണ് അറിഞ്ഞതെന്ന് അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവർ ചട്ടിപ്പറമ്പ് പഴമള്ളൂർ അരീക്കത്ത് വീട്ടിൽ മുഹമ്മദ് സുഹൈൽ പറഞ്ഞു. മരാമത്ത് റോഡിന്റെ പണിക്കുള്ള പാറമക്ക് ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം നടന്നത്.

രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോൾ മുൻപിൽ വേറെയും വണ്ടികളുണ്ടായിരുന്നു. മുന്നിലെ കാറുകൾ പെട്ടെന്ന് നിർത്തി. കണ്ടയുടൻ ബ്രേക്ക് ചെയ്തെങ്കിലും മഴയുണ്ടായിരുന്നതു കാരണം വണ്ടി നിന്നില്ല. തെന്നിനീങ്ങി മുൻപിലെ കാറിൽ ഇടിക്കുകയായിരുന്നുവെന്ന് സുഹൈൽ പറയുന്നു.
അപകടമുണ്ടായ ഉടൻ കാറിലുണ്ടായിരുന്നവരോട് എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചിരുന്നു. വണ്ടിക്ക് കേടുപറ്റിയതിനാൽ നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു. പിന്നീടാണ് പൊലീസ് എത്തിയതും സ്റ്റേഷനിൽ ചെന്നതും. അപകട സ്ഥലത്തു നടന്ന സംസാരങ്ങൾക്കിടയിലൊന്നും അബ്ദുല്ലക്കുട്ടി ഇടപെട്ടിരുന്നില്ലെന്നും സുഹൈൽ പറഞ്ഞു. വെളിയങ്കോട്ടെ സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ല. ഗൂഢാലോചന ആരോപിച്ചതോടെ തന്റെ വണ്ടി സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ലോറി ജീവിത മാർഗമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി തന്നെ ബലിയാടാക്കരുതെന്നും സുഹൈൽ മാധ്യമങ്ങളോട് പറഞ്ഞു
Reactions