Hot Posts

6/recent/ticker-posts

സ്ത്രീ വിരുദ്ധ പരാമർശത്തിൽ ശക്തി ക്ഷയിച്ച് 'ശക്തിമാൻ'



പ്രായഭേദമില്ലാതെ ഇന്ത്യൻ ജനത ഏറ്റെടുത്ത ദൃശ്യ പരമ്പരയാണ് ശക്തിമാൻ. സ്പൈഡർ മാനും, സിൻഡ്രല്ലയും ഒക്കെ അന്താരാഷ്ട്ര സിനിമകളിലും പരമ്പരകളിലും തിളങ്ങി നിന്നപ്പോൾ  ഇന്ത്യയിലെ കുട്ടികൾക്കിടയിലെ സൂപ്പർ ഹീറോ ആയിരുന്നു ശക്തിമാനെ അവതരിപ്പിച്ച മുകേഷ് ഖന്ന. എന്നാൽ സ്ത്രീ വിരുദ്ധ പരാമർശമുന്നയിച്ചതോടെ സൂപ്പർ ഹീറോക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖന്നയുടെ സ്ത്രീ വിരുദ്ധ പരാമർശം.

 

'സ്ത്രീകള്‍ വീട് വിട്ട് പുറത്ത് ജോലിക്ക് പോയി തുടങ്ങിയ ശേഷമാണ് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങളും മീ ടു ആരോപണങ്ങളും ഉണ്ടാകാന്‍ തുടങ്ങിയത്.
പുരുഷനും സ്ത്രീകളും വ്യത്യസ്‌തരാണ്. വീടിന്‍റെ പരിപാലനമാണ് സ്ത്രീകളുടെ ജോലി. സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീടു മൂവ്‌മെന്‍റും പ്രശ്‌നങ്ങളും ആരംഭിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണ്. പുരുഷന്‍ എന്ത് ചെയ്യുന്നോ അത് ഞാനും ചെയ്യും എന്ന് കരുതി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പുരുഷന്‍ പുരുഷനും  സ്ത്രീ സ്ത്രീയുമാണ്. ഇന്ന് സ്ത്രീകള്‍ സംസാരിക്കുന്നത് തന്നെ പുരുഷന്മാരുടെ തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നത് സംബന്ധിച്ചാണ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതുകൊണ്ട് കുട്ടികള്‍ക്ക് അമ്മയെ നഷ്ടമാവുകയാണ്. എല്ലാ പ്രശ്‌നങ്ങളും തുടങ്ങിയത് ഇതുകൊണ്ടാണെന്നും മുഖേഷ് ഖന്ന അഭിമുഖത്തിൽ പറയുന്നു. 

സംഭവം വിവാദമായതോടെ പരാമർശത്തിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററിൽ  കണ്ടത്. സോഷ്യൽ  മീഡിയയിലുൾപ്പെടെ വലിയ പ്രതിഷേധങ്ങളാണ് മുകേഷ് ഖന്നക്കെതിരെ ഉയർന്നു വരുന്നത്.

Reactions