കൊല്ലം: വീട്ടിനു മുന്നിൽ മലിന ജലം ഒഴുക്കിയതിന്റെ തർക്കവുമായി ബന്ധപ്പെട്ട് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശി അഭിരാമി (24) ആണ് മരിച്ചത്. അയൽ വാസിയായ ഉമേഷ് ബാബുവാണ് ആക്രമണത്തിനു പിന്നിൽ. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. അഭിരാമിയുടെ അമ്മ ലിനി കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടെ പ്രതി സ്വയം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഉമേഷിന്റെ വീട്ടിലെ മലിന ജലം അഭിരാമിയുടെ വീടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്ന് ലീനയും അഭിരാമിയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
