യോഗയ്‌ക്ക് ചില അത്ഭുതസിദ്ധികളുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും തർക്കമില്ല. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനായി യോഗ കോർപ്പറേറ്റ് ശൈലിയുടെ ഭാഗമാക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഏകാഗ്രത വർധിപ്പിക്കാനും പഠന നിലവാരം ഉയർത്താനും മക്കളെ യോഗ പരിശീലനത്തിനയയ്‌ക്കുന്ന മാതാപിതാക്കളുണ്ട്. അതോടൊപ്പം, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം ലക്ഷ്യംവെച്ച് പ്രതിബദ്ധതയോടെ യോഗ കേന്ദ്രങ്ങളിലെത്തുന്നവരുടെ സംഖ്യയും കാര്യമായി വർധിച്ചിരിക്കുന്നു. ഭാവിയിൽ മാരകമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാൻ യോഗയും മലയാളികൾ ഒരു അഭയകേന്ദ്രമായി കണ്ടുതുടങ്ങിയിരിക്കുന്നു എന്ന് സാരം. 20 വയസ്സ് കഴിഞ്ഞ മലയാളികളിൽ 35 ശതമാനത്തിനും രക്തസമ്മർദം കൂടുതലാണെന്നാണ്. ഈ പ്രശ്‌നമുള്ളവരിൽ 75 ശതമാനത്തിനും തങ്ങൾക്ക് രക്താതിസമ്മർദമുള്ള വിവരം അറിയില്ലെന്നും പഠനം പറയുന്നു. മാനസിക പിരിമുറുക്കം അകറ്റാൻ എന്താണ് വഴി ? പുകവലി ! മദ്യപാനം ! അതോടെ മനസ്സിന്റെയും ശരീരത്തിന്റെയും താളം തെറ്റുന്നു. 'ഇവിടെയാണ് യോഗയുടെ പ്രസക്തി ഏത് തിരക്കിനിടയിലും മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ നോക്കാൻ യോഗ സഹായിക്കും. ഏത് പ്രായത്തിലുള്ളവർക്കും യോഗ പരിശീലിക്കാം. 'യോഗ വഴി ജീവിതത്തെ സംബന്ധിച്ച ഒരു പ്രസാദാത്മക (പോസിറ്റീവ്) സമീപനം വളർത്തിയെടുക്കാനും കഴിയും ശരീരത്തിനൊപ്പം മനസ്സിനുകൂടി പ്രാധാന്യം നൽകുന്നു എന്നതാണ് മറ്റ് വ്യായാമങ്ങളിൽനിന്ന് യോഗയെ വ്യത്യസ്‌തമാക്കുന്ന മുഖ്യഘടകം. ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല, നന്മ, സ്‌നേഹം, സാഹോദര്യം മുതലായ ഗുണങ്ങൾ പ്രചോദിപ്പിക്കുക വഴി സാത്വികമായ ഒരു ചിന്താഗതി വളർത്തിയെടുക്കാനും യോഗ കാരണമാകാറുണ്ട്. പുകവലി പോലുള്ള ദുശ്ശീലങ്ങൾ ഉപേക്ഷിക്കാനും യോഗ പ്രേരകമാകാറുണ്ട്.
