Hot Posts

6/recent/ticker-posts

എല്ലാ ജില്ലകളിലും കോവിഡ് ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസലേറ്റ് ചെയ്യാനും നടപടി



തിരുവനന്തപുരം: എല്ലാ ജില്ലകളിലും കോവിഡ് ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസലേറ്റ് ചെയ്യാനും നടപടിയെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മാർക്കറ്റ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കും. ആർടിപിസിആർ ടെസ്റ്റ് കൂടി എല്ലാവർക്കും നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിന് എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളത്ത് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഫോൺ സംവിധാനം ഏർപ്പെടുത്തി. എത്ര ശതമാനം ആളുകൾക്ക് രോഗം വന്നുപോയിട്ടുണ്ടെന്ന് കണ്ടെത്താൻ ഐസിഎംആർ നടത്തിയ സെറോ സർവേയിൽ 0.8 ശതമാനം ആളുകൾക്ക് വന്നു പോയി എന്നു കണ്ടെത്തി. ദേശീയ തലത്തിൽ ഇത് 6.6 ശതമാനം ആണ്.  ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മെച്ചപ്പെട്ട നിലയിലാണ്. 10 ലക്ഷത്തിൽ 99 ആളുകളാണു മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.3. കേരളത്തിൽ 7.2 ശതമാനം ആണ്. ഇതേ വരെ സ്വീകരിച്ച ജാഗ്രതയും നടപടിയും വെറുതെ ആയില്ല. ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ജാഗ്രതക്കുറവ് ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Reactions