കടുത്ത വരുമാന ഞെരുക്കം നേരിടുമ്പോള്‍ മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കി നല്‍ണമെന്ന ഹര്‍ജിയില്‍ തീരുമാനമറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ആര്‍ ബി ഐ യോടും പല കുറി ആവശ്യപ്പെട്ടിരുന്നു. ഇക്കാലത്ത് പലിശയ്ക്ക് മേല്‍ പലിശ ഈടാക്കുന്നത് ന്യായമല്ലെന്ന സൂചനയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചതാണിത്. പിഴ പലിശ ഒഴിവാക്കിയതു മൂലം 6000 കോടി രൂപയുടെ ബാധ്യതയാണ് ബാങ്കുകള്‍ക്ക് ഉണ്ടാകുക. അത് സര്‍ക്കാര്‍ നല്‍കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഭവന, വിദ്യാഭ്യാസ വായ്പകള്‍ക്കു പുറുമെ ചെറുകിട സംരംഭകര്‍ക്കുള്ള വായ്പയിലും ക്രെഡിറ്റ് കാര്‍ഡ് വായ്പ, പേഴ്‌സണല്‍ ലോണ്‍, പര്‍ച്ചേയ്‌സ് വായ്പ എന്നിവയിലെല്ലാം മോറട്ടോറിയം കാലയളവില്‍ പിഴ പലിശ ഈടാക്കില്ല. ഇക്കാലയളവിലെ പലിശ പൂര്‍ണമായി ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ച് കോടതി അന്തിമ വിധി പുറപ്പെടുവിക്കും.
