Hot Posts

6/recent/ticker-posts

ഫെമിനിസ്റ്റാവരുതെന്ന് ആരാധകൻ; മറുപടിയുമായി നവ്യാ നായർ




വർഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നവ്യാ നായർ. വിവാഹത്തിനു ശേഷമാണ് നായിക വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷയായത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന  'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് നവ്യ എത്താറുണ്ട്.  കഴിഞ്ഞ ദിവസം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. റിമ കല്ലിങ്കലിനും രമ്യാ നമ്പീശനുമൊപ്പമുള്ള ചിത്രം പങ്കു വച്ചതോടെയാണ് സംഭവം. ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും എന്നാണ് റിമയ്ക്കും രമ്യയ്ക്കുമൊപ്പമുളള നവ്യയുടെ ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ചത്. ഇതിന് നടി നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. അങ്ങനെ ഒക്കെ പറയാമോ ..ചെലോര്‍ടേത് റെഡിയാകും ചെലോര്‍ടേത് റെഡിയാകില്ല, എന്റെത് റെഡിയായില്ല എന്നാണ് നവ്യ മറുപടി നൽകിയത്. എന്നാൽ മറുപടിക്ക് പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നവ്യാ നായര്‍. തുടര്‍ന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിയ താരം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിരുന്നു.
Reactions