മേച്ചാൽ-നെല്ലാപാറ-മൂന്നിലവ് റോഡ്, മേലുകാവ്-ഇലവീഴാപൂഞ്ചിറ റോഡ്, തീക്കോയി-ചാമപാറ-വെള്ളാനി റോഡ്, തീക്കോയി-തലനാട് റോഡ് ഉൾപ്പടെ റോഡുകളുടെ നവീകരണത്തെ സംബന്ധിച്ചു എം. എൽ. എ. യുമായി ചർച്ച നടത്തി. മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി ഉൾപ്പെടെയുള്ള മലയോര മേഖലയിലെ വലിയ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്നും അതിനായി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസന കാര്യങ്ങളിൽ എം. എൽ. എ യ്ക്കൊപ്പം മുന്നോട്ട് പോകുമെന്നും ഷോൺ ജോർജ് പറഞ്ഞു.

