കൊച്ചി: രാഷ്ട്രീയപ്രസ്ഥാനങ്ങളെ പടിക്ക് പുറത്ത് നിർത്തി കിഴക്കമ്പലത്ത് തുടങ്ങിയ ട്വന്റി–20 ഇപ്പോൾ മൂന്നു അയൽ പഞ്ചായത്തുകൾ കൂടി പിടിച്ചടക്കിയിരിക്കുകയാണ്. അവിടുത്തെ ജനം ട്വന്റി 20 യെ അംഗീകരിക്കുമ്പോഴും നിലനിൽപ്പിന് തന്നെ വെല്ലുവിളിയാകുന്ന സാഹചര്യത്തെ ഇടതു–വലതു മുന്നണികൾ ഒരുപോലെ പ്രതിരോധിക്കുകയാണ്. ഇതിന്റെ ഭാഗമായി തന്നെയാണ് വോട്ടെടുപ്പ് ദിനം കയ്യാങ്കളിയും നടന്നത്.
വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ മറ്റു പാർട്ടിക്കാർ കയ്യേറ്റം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ആദ്യം മടങ്ങിപ്പോയ ദമ്പതികൾ പൊലീസിന്റെ സഹായത്തോടെ പിന്നീട് തിരിച്ചെത്തി വോട്ട് ചെയ്തിരുന്നു. ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ ഈ ദമ്പതികളെ പൊതുവേദിയിലെത്തിച്ച് ആദരിക്കുകയാണ് ട്വന്റി 20 ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ്. ഒരു ലക്ഷം രൂപ നൽകിയാണ് അക്രമം നേരിട്ടിട്ടും വോട്ട് ചെയ്യാൻ കാണിച്ച ധൈര്യത്തെ ട്വിന്റി–20 അനുമോദിച്ചത്.
