Hot Posts

6/recent/ticker-posts

സഞ്ചാരികളാല്‍ നിറഞ്ഞ്‌ വാഗമണ്‍; മുട്ടക്കുന്നുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു..!


വാഗമണ്‍:  വാഗമണ്‍ മുട്ടക്കുന്നുകളില്‍ ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്... റോഡും പുല്‍മേടുകളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ കാഴ്ചയാണ് കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ കാണാനായത്. പാസെടുത്ത് കയറാനാകുന്ന മൊട്ടക്കുന്നില്‍ കയറാതെ പാസ് ആവശ്യമില്ലാത്ത മുട്ടക്കുന്നുകളുടെ മറ്റു ഭാഗങ്ങളില്‍ കയറി യഥേഷ്ടം കാഴ്ചകാണുകയും വിശ്രമിക്കുകയും ചെയ്യുന്ന സഞ്ചാരികള്‍ ഇവിടെ സാധാരണയാണ്.



എന്നാല്‍ ഏറെ വിഷമകരമായ മറ്റൊരു കാഴ്ചയാണ് ഞെട്ടിച്ചത്.. ഇങ്ങനെ കയറിയ ഭാര്യയും ഭര്‍ത്താവും കുട്ടിയുമടങ്ങിയ ഒരു കുടുംബം പാഴ്‌സലാക്കി കൊണ്ടുവന്ന ഭക്ഷണം കഴിച്ചശേഷം യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അവര്‍ ഇരുന്ന മരത്തണലില്‍ തന്നെ ഉപേക്ഷിച്ച് നടന്നു നീങ്ങുന്ന കാഴ്ച. മനോഹരമായ പുല്‍മേടുകളില്‍ മനുഷ്യന് ഇരിക്കാന്‍ തണലുള്ള മരച്ചുവടുകളിലെല്ലാം ഇത്തരം ആളുകള്‍ ഉപേക്ഷിച്ച മാലിന്യങ്ങളാണ് കൂടിക്കിടക്കുന്നത്.


പുല്ലു മേയാനെത്തുന്ന കന്നുകാലികളും കുതിരയും പുല്ലിനു പകരം ഈ പ്ലാസ്റ്റിക് അകത്താക്കുന്നതും അവയുടെ നാശത്തിനും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു തന്നെ ദോഷമായി തീരുന്നുണ്ട്.. തങ്ങളുടെ പ്രദേശത്ത് സൗന്ദ്യര്യം കുറവാണെന്ന് മനസ്സിലാക്കി വാഗമണ്‍വരെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയവര്‍ അതേ വാഗമണിലെ പ്രകൃതിയെയും യാതൊരു ദയാ ദാക്ഷിണ്യവും കൂടാതെ നിര്‍ലോഭം നശിപ്പിക്കുന്ന ഈ അവസ്ഥ അടിയന്തിരമായി തടയേണ്ടത് വളരെ അത്യാവശ്യമാണ്.

--പ്രിന്‍സ് ബാബു.
Reactions