Hot Posts

6/recent/ticker-posts

പോലീസിനെ ഭയപ്പെടുത്താന്‍ സ്വയം തീകൊളുത്തിയ ഗ്രഹനാഥന്‍ മരിച്ചു.



തിരുവനന്തപുരം: നെയ്യാറ്റിൻകര പോങ്ങയിൽ കോടതിയുത്തരവുപ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ ദമ്പതികളിൽ ഭർത്താവ് മരിച്ചു. നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ്‌   മരിച്ചത്. പൊലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ലൈറ്റർ പൊലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടർന്നതെന്നും രാജൻ വെളിപ്പെടുത്തിയിരുന്നു. 

അൻപതുശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയവേയാണ് മരണം സംഭവിച്ചത് . രാജിന്റെ ഭാര്യ അമ്പിളിയും പൊള്ളലേറ്റു ചികിത്സയിലാണ്   . നെയ്യാറ്റിൻകര മുൻസിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജനെയും കുടുംബത്തെ ഒഴിപ്പിക്കാൻ പൊലീസെത്തിയത്.അതിനെ  തുടർന്നായിരുന്നു ആത്മഹത്യാശ്രമം. 
രാജിന്റെ    അയൽവാസി വസന്ത തൻറെ മൂന്ന് സെൻറ് പുരയിടം രാജൻ കയ്യേറിയതായി കാണിച്ച് ഒരു വർഷം മുൻപ്  കേസ് നൽകുകയും നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. തുടർന്നും രാജൻ ഈ പുരയിടത്തിൽ നിർമാണ പ്രവർത്തനം നടത്തിയതിനാൽ ജൂണിൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. 

എന്നാൽ രാജന്റെ എതിർപ്പുകാരണം നടപടി പൂർത്തിയായില്ല. തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച  പോലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ എത്തിയത്. അതേസമയം ഇവരെ രക്ഷിക്കാൻ ശ്രമിച്ച എഎസ്ഐ അനിൽ കുമാറിനും പരുക്കേറ്റിരുന്നു.രാജന്റെ ബന്ധു പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. 
Reactions