Hot Posts

6/recent/ticker-posts

കലയുടെ നില നില്പിന്, വിർച്വൽ എക്സിബിഷൻ എന്ന ആശയവുമായി ഒരു കൂട്ടം ചെറുപ്പക്കാർ




ഈ കാലത്ത് ജീവിക്കുന്നത് തന്നെ ഒരു അതിജീവനമാണെന്ന് പറഞ്ഞു വെക്കുന്നിടത്താണ് ഒരു കൂട്ടം ചെറുപ്പക്കാർ കലയുടെ നിലനിൽപ്പിനായി വിർച്വൽ പ്ലാറ്റഫോമിൽ  ഒരുമിച്ചു ചേരുന്നത്. ഒരു കൂട്ടം കലാകാരന്മാരുടെ കാഴ്ചപ്പാടിനും, സൗഹൃദത്തിനുമിടയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയമാണ് അവർക്ക്  "ട്രാൻസ്‍ഗ്രെസ്സ്" എന്ന കമ്മ്യൂണിറ്റിക്ക് തറക്കല്ലിടാൻ കാരണമായത്. ട്രാൻസ്‍ഗ്രെസ്സ് എന്ന പേര് തന്നെ ഒരു ലംഘനമാണ്. കലയ്ക്കും, കലാകാരനും ഒരുപോലെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ നില നില്പിനായുള്ള ഒരു കൂട്ടം കലാകാരന്മാരുടെ സമരമാണ് ഈ കമ്മ്യൂണിറ്റി എന്ന് വേണം പറയാൻ. ഏറ്റുമുട്ടലുകൾ, സംഭാഷണങ്ങൾ, സംവാദങ്ങൾ,സംഗീതം തുടങ്ങി കലയിലൂടെ നിരന്തരം കലഹിച്ചു കൊണ്ട് ഈ കലാകാരന്മാർ അവരുടെ യാത്ര തുടരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള പത്ത് കലാകാരന്മാർ പങ്കെടുക്കുന്ന ഈ വിർച്വൽ എക്സിബിഷൻ "ഇൻ സേർച്ച്  ഓഫ് കോമൺ ഗ്രൗണ്ട് " എന്ന പേരിലാണ് ജനങ്ങളിലേക്കെത്തുന്നത്. ആർട്ടിസ്റ്റ് മോക്ഷ കുമാർ ആണ് ക്യൂറേറ്റർ. അഭിജിത് ഇ.എ, അനൂപ ജേക്കബ്, ക്ലമന്റ് രാജ്, എൽഹാം ഹൊസെയിൻപുർ , ഫിറോസ് നെടിയത്ത്, ഗോപിക കൃഷ്ണൻ, ജിബിൻ ബാബു, മണി കെ അയ്യപ്പൻ, ഋഷി ശശി, വിഷ്ണു ശശി തുടങ്ങിയ കലാകാരന്മാരാണ് ഈ എക്സിബിഷനിൽ  പങ്കെടുക്കുന്നത്. കലാകാരന്മാരുടെ ആർട് വർക്കിനോടൊപ്പം തന്നെ അവരെ പറ്റി പറയുന്ന ഒരു സെൽഫ് ഇൻട്രൊഡക്ഷൻ  വീഡിയോയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കലയുമായി ബന്ധപ്പെട്ട പ്രശസ്തർ പങ്കെടുക്കുന്ന സംവാദങ്ങളും ഈ എക്സിബിഷനോടനുബന്ധിച്ചു നടത്തി വരുന്നുണ്ട്.  ഇനിയും കൂടുതൽ പുതു ആശയങ്ങളും പരിപാടികളുമായി ട്രാൻസ്‍ഗ്രെസ്സ് എത്തുമെന്നാണ് ഈ ചെറുപ്പക്കാർ പറയുന്നത്. ഡിസംബർ 15 നു തുടങ്ങിയ എക്സിബിഷൻ 20 നു സമാപിക്കും. എക്‌സിബിഷന്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Reactions